ഷീലാ ദീക്ഷിത് ഡിപിസിസി പ്രസിഡന്‍റ്
ഷീലാ ദീക്ഷിത് ഡിപിസിസി പ്രസിഡന്‍റ്
Friday, January 11, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ലാ ദീ​ക്ഷി​തി​നെ നി​യ​മി​ച്ചു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. മൂ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും ഇ​തോ​ടൊ​പ്പം നി​യ​മി​ച്ചി​ട്ടു​ണ്ട്.

എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ദേ​വേ​ന്ദ്ര യാ​ദ​വ്, രാ​ജേ​ഷ് ലി​ലോ​തി​യ, ഡ​ൽ​ഹി നി​യ​മ​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഹാ​രൂ​ണ്‍ യൂ​സ​ഫ് എ​ന്നി​വ​രാ​ണ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ. ഡ​ൽ​ഹി ചു​മ​ത​ല​യു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം പി.​സി. ചാ​ക്കോ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.


ഡി​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ജ​യ് മാ​ക്ക​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഷീ​ലാ ദീ​ക്ഷി​തി​ന്‍റെ നി​യ​മ​നം. മൂ​ന്നു ത​വ​ണ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ഷീ​ലാ ദീ​ക്ഷി​ത്, ഗ​വ​ർ​ണ​ർ സ്ഥാ​നം ഒ​ഴി​ഞ്ഞ​ശേ​ഷം വ​ർ​ഷ​ങ്ങ​ളാ​യി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം കു​ൽ​ദീ​പ് സിം​ഗ് റാ​ത്തോ​ഡി​നെ ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യും രാ​ഹു​ൽ ഗാ​ന്ധി നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.