കേരളത്തിലെ കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയില്ല
കേരളത്തിലെ കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയില്ല
Thursday, January 10, 2019 12:58 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി ഇ​പ്പോ​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നം. എ​ന്നാ​ൽ, ഒ​ഴി​വു​ള്ള​തോ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ മാ​റു​ന്ന​വ​രു​ടേ​തോ അ​ട​ക്കം ഏ​താ​നും പ​ദ​വി​ക​ളി​ലേ​ക്കു വൈ​കാ​തെ നി​യ​മ​നം ന​ട​ത്താ​നും സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​കും സ​മൂ​ല അ​ഴി​ച്ചു​പ​ണി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​ണു പ്ര​ധാ​ന​മെ​ന്നും അ​തു​വ​രെ അ​ഴി​ച്ചു​പ​ണി വേ​ണ്ടെ​ന്നു​മാ​ണു തീ​രു​മാ​നം. ദു​ബാ​യി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ഒ​ഴി​വു​ള്ള പ​ദ​വി​ക​ളി​ലേ​ക്ക് ഏ​താ​നും പേ​രെ നി​യ​മി​ക്കും. എ​ന്നാ​ൽ എ​ല്ലാ ഒ​ഴിവു​ക​ളി​ലേ​ക്കും നി​യ​മ​നം ന​ട​ത്തി​ല്ല.

എ​റ​ണാ​കു​ള​ത്ത് 29ന് ​രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന കോ​ണ്‍ഗ്ര​സ് സ​മ്മേ​ള​ന​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ 27 വ​രെ​യു​ള്ള കേ​ര​ള യാ​ത്ര​യും വ​ൻ​വി​ജ​യ​മാ​ക്കാ​നും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കു​മാ​യി ന​ട​ത്തി​യ ച​ർ​ച്ചി​യി​ലാ​ണു ധാ​ര​ണ​.


മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​സി. ചാ​ക്കോ, കെ.​സി. വേ​ണു​ഗോ​പാ​ൽ, എം​പി​മാ​ർ അ​ട​ക്ക​മു​ള്ള മ​റ്റു നേ​താ​ക്ക​ൾ എ​ന്നി​വ​രും യോ​ജി​ച്ച നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വി​ജ​യം പ്ര​ധാ​ന ഘ​ട​ക​മാ​ക്കാ​നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളെ​യും സ​ജീ​വ​മാ​ക്കാ​നും ഡ​ൽ​ഹി ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.