ശബരിമല: കൈ കഴുകി രാജ്നാഥ് സിംഗ്
ശബരിമല:  കൈ കഴുകി രാജ്നാഥ് സിംഗ്
Tuesday, November 20, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സു​പ്രീം​കോ​ട​തി വി​ധി ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​നാ​കി​ല്ല. അ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു ചെ​യ്യേ​ണ്ട​ത്. ഇ​ക്ക​ണോ​മി​ക് ടൈം​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഈ പരാമർശം.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ത​ര​ത്തി​ലു​ള്ള സം​ഘ​ർ​ഷവും ഉ​ണ്ടാ​കാ​ൻ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ല. കൂ​ടു​ത​ൽ ആ​ളു​ക​ളും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യോടും മ​റ്റു മു​തി​ർ​ന്ന കേ​ന്ദ്രമ​ന്ത്രി​മാ​രോടും കൂ​ടി​യാ​ലോ​ചി​ക്കാ​തെ ത​നി​ക്കു മാ​ത്ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും പ​റ​യാ​നാ​കി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.