പുകമഞ്ഞിൽ മറഞ്ഞ് ഡൽഹി
പുകമഞ്ഞിൽ മറഞ്ഞ് ഡൽഹി
Friday, November 9, 2018 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ക​ഴി​ഞ്ഞ​തോ​ടെ പു​ക​മ​ഞ്ഞ് നി​റ​ഞ്ഞ് ഡ​ൽ​ഹി. പ​ര​സ്പ​രം കാ​ണാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഡ​ൽ​ഹി​യി​ലെ മി​ക്ക​യി​ട​വും. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നു സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യും ക​ട​ന്ന് വെ​ടി​ക്കെ​ട്ട് ന​ട​ന്ന​തോ​ടെ​യാ​ണ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലെ​ത്തി​യ​ത്. അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ ഏ​റ്റ​വും മോ​ശ​മെ​ന്നു ക​ണ​ക്കാ​ക്കു​ന്ന എയർ ക്വാളിറ്റി ഇൻഡെക്സ് (എ​ക്യു​ഐ) 500ഉം ​പി​ന്നി​ട്ട് 574 വ​രെ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ആ​ന​ന്ദ് വി​ഹാ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ മ​ലി​നീ​ക​ര​ണ തോ​ത് എ​ക്യു​ഐ 999 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് ക​ണ​ക്കാ​ക്കു​ന്ന മീ​റ്റ​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് സ്റ്റേ​ഡി​യ​ത്തി​ലും ഇ​താ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, എം​ബ​സി​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന ചാ​ണ​ക്യ​പു​രി മേ​ഖ​ല​യി​ൽ 459 ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ദീ​പാ​വ​ലി ദി​വ​സം രാ​ത്രി എ​ട്ട് മു​ത​ൽ പ​ത്ത് വ​രെ മാ​ത്ര​മേ പ​ട​ക്കം പൊ​ട്ടി​ക്കാ​വൂ​യെ​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും അ​തു ത​ള്ളി​ക്ക​ള​ഞ്ഞ് ആ​ളു​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി. പ​ഞ്ചാ​ബ്, ഹ​രി​യാ​ന അ​തി​ർ​ത്തി​ക​ളി​ൽ വ​യ​ലു​ക​ളി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​തു തു​ട​രു​ന്ന​തും മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് കൂ​ട്ടാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.