കോ​പ്പ അ​മേ​രി​ക്ക ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍; മെ​സി ആ​ദ്യ ഇ​ല​വ​നി​ൽ
Friday, July 5, 2024 6:19 AM IST
ന്യൂ​യോ​ര്‍​ക്ക്: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ ഇക്വ​ഡോ​റി​നെ​തി​രാ​യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നു​ള്ള അ​ർ​ജ​ന്‍റീ​ന ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സൂ​പ്പ​ർ താ​രം മെ​സി ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ചി​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ മെ​സി​യു​ടെ വ​ല​ത് കാ​ല്‍​ത്തു​ട​യി​ലെ പേ​ശി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന് പെ​റു​വി​നെ​തി​രാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ മെ​സി ക​ളി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30നാ​ണ് ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം. ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്.