മാ​സ​പ്പ​ടി കേ​സ്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Friday, July 5, 2024 5:58 AM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

വീ​ണാ വി​ജ​യ​ന്‍റെ സ്ഥാ​പ​ന​ത്തി​ന് ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം ആ​ർ​എ​ൽ പ​ണം ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഇ​ത് വ​രു​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം.

വി​ഷ​യ​ത്തി​ന് പൊ​തു​താ​ൽ​പ​ര്യ​മി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി നേ​ര​ത്തെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തി​ന് എ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച ഗി​രീ​ഷ് ബാ​ബു​വാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ.