ബ​ന്ദി​ക​ളു​ടെ മോ​ച​നം: ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ
Friday, July 5, 2024 5:05 AM IST
ജ​റു​സ​ലം: ഇ​സ്ര​യേ​ൽ ഹ​മാ​സ് യു​ദ്ധ​ത്തി​ൽ ത​ട​വു​കാ​രാ​യ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​ന്നു. വെ​ടി​നി​ർ​ത്തി​യാ​ൽ ഗാ​സ​യി​ലു​ള്ള 120 ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​മെ​ന്ന് ഹ​മാ​സ് പ​റ​ഞ്ഞി​രു​ന്നു.

ഹ​മാ​സു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

വെ​ടി​നി​ർ​ത്ത​ലി​നാ​യി നേ​ര​ത്തേ ന​ട​ത്തി​യ ര​ണ്ടു ച​ർ​ച്ച​ക​ളും പ​രാ​ജ​യ​മാ​യി​രു​ന്നു. യു​എ​സ്, ഖ​ത്ത​ർ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ങ്കി​ലും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ഇ​സ്രയേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.