മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ദേ​ശം കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പാ​ടി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി
Thursday, July 4, 2024 6:29 PM IST
ഷാം​ഗ്ഹാ​യ്: ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​നും വ്യാ​പാ​ര​ത്തി​നും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ദേ​ശം കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പാ​ടി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഭീ​ക​ര​വാ​ദ​ത്തോ​ട് ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ല. ഭീ​ക​ര​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ചൈ​ന​യും പാ​ക്കി​സ്ഥാ​നും സ​ഹ​ക​രി​ച്ച് പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലൂ​ടെ വ​ൺ ബെ​ൽ​റ്റ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ന്ന​റി​യി​പ്പ്.

ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ലെ പ്ര​സം​ഗ​ത്തി​ലാ​ണ് ചൈ​ന​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. പ്ര​ധാ​മ​ന​മ​ന്ത്രി നേ​രി​ട്ട് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. എ​സ്. ജ​യ​ശ​ങ്ക​റാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ഉ​ച്ച​കോ​ടി​യി​ൽ വാ​യി​ച്ച​ത്.