മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Monday, July 1, 2024 4:50 AM IST
മും​ബൈ: ലോ​ണാ​വാ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രു പു​രു​ഷ​നും സ്ത്രീ​യും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കു​ടും​ബം മും​ബൈ​യി​ൽ നി​ന്ന് 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹി​ൽ സ്റ്റേ​ഷ​നി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ത​ട​യ​ണ നി​റ​ഞ്ഞു ക​വി​ഞ്ഞ​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. ഇ​ത​റി​യാ​തെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ളി​ച്ച​ക്കു​റ​വു കാ​ര​ണം ഇ​ന്ന​ലെ രാ​ത്രി നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.