ഗോ​ള്‍​മ​ഴ : ജോ​ര്‍​ജി​യ​യെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് സ്‌​പെ​യി​ന്‍ ക്വാ​ര്‍​ട്ട​റി​ൽ
Monday, July 1, 2024 3:23 AM IST
ബെ​ര്‍​ലി​ന്‍: യൂ​റോ​ക​പ്പി​ൽ ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍​ക്ക് ജോ​ര്‍​ജി​യ​യെ ത​ക​ര്‍​ത്ത് സ്‌​പെ​യി​ന്‍ ക്വാ​ര്‍​ട്ട​റി​ൽ. ഒ​രു ഗോ​ള്‍ വ​ഴ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് സ്‌​പെ​യി​നി​ന്‍റെ സൂ​പ്പ​ർ ജ​യം. 18-ാം മി​നി​റ്റി​ല്‍ സ്‌​പെ​യി​നി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ജോ​ര്‍​ജി​യ മു​ന്നി​ലു​മെ​ത്തി.

സെ​ല്‍​ഫ് ഗോ​ളാ​ണ് സ്‌​പെ​യ്ന് വി​ന​യാ​യ​ത്. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​നം സ്‌​പെ​യി​ന്‍ തി​രി​ച്ച​ടി​ച്ചു. 38-ാം മി​നി​റ്റി​ല്‍ റോ​ഡ്രി​യാ​ണ് ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 51 -ാം മി​നി​റ്റി​ൽ യ​മാ​ലി​ന്‍റെ അ​ള​ന്നു മു​റി​ച്ച ക്രോ​സി​ൽ നി​ന്നു ഹെ​ഡ​റി​ലൂ​ടെ ഫാ​ബി​യ​ൻ റൂ​യി​സ് സ്‌​പെ​യി​നി​നെ മ​ത്സ​ര​ത്തി​ൽ മു​ന്നി​ലെ​ത്തി​ച്ചു.

75-ാം മി​നി​റ്റി​ല്‍ സ്‌​പെ​യി​ന്‍ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി. കി​ടി​ല​ന്‍ കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​നൊ​ടു​ക്കം നി​ക്കോ വി​ല്ല്യം​സാ​ണ് ഇ​ത്ത​വ​ണ വ​ല​കു​ലു​ക്കി​യ​ത്. 83-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഡാ​നി ഒ​ല്‍​മോ​യും ഗോ​ള്‍ അ​ടി​ച്ച​തോ​ടെ സ്‌​പെ​യി​ന്‍ ക്വാ​ര്‍​ട്ട​ർ ഉ​റ​പ്പി​ച്ചു. ക്വാ​ര്‍​ട്ട​റി​ല്‍ ജ​ര്‍​മ​നി​യാ​ണ് സ്‌​പെ​യി​നി​ന്‍റെ എ​തി​രാ​ളി​ക​ള്‍.