ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണം
Friday, June 28, 2024 4:08 AM IST
ബെ​യ്റൂ​ട്ട്: വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ സൈ​നി​ക താ​വ​ള​ത്തി​ലേ​ക്ക് ഹി​സ്ബു​ള്ള ഭീ​ക​ര​ർ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി. ലെ​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് വ്യാ​ഴാ​ഴ്ച ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഹി​സ്ബു​ള്ള അ​റി​യി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​ർ​ക്കു നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കു നേ​രെ ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഹി​സ്ബു​ള്ള ഭീ​ക​ര​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക