ടി20 ​ലോ​ക​ക​പ്പ് ; ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​യി​ൽ
Friday, June 21, 2024 11:55 PM IST
സെ​ന്‍റ് ലൂ​സി​യ: ടി20 ​ലോ​ക​ക​പ്പി​ൽ ഇം​ഗ​ണ്ടി​നെ ഏ​ഴു​റ​ൺ​സി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​യി​ൽ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​ന്‍റെ (38 പ​ന്തി​ല്‍ 65) മി​ക​വി​ൽ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ൺ​സ് നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി ജോ​ഫ്ര ആ​ര്‍​ച്ച​ര്‍ മൂ​ന്നും മൊ​യീ​ന്‍ അ​ലി, ആ​ദി​ല്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇം​ഗ്ല​ണ്ടി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 156 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളു. ഹാ​രി ബ്രൂ​ക്ക് 37 പ​ന്തി​ല്‍ 53 റ​ണ്‍​സെ​ടു​ത്ത് പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കാ​ഗി​സോ റ​ബാ​ദ​യും കേ​ശ​വ് മ​ഹാ​രാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക