യൂ​റോ​ക​പ്പ്: അ​ൽ​ബേ​നി​യ​യോ​ട് ഇ​റ്റ​ലി വി​റ​ച്ചു ജ​യി​ച്ചു
Sunday, June 16, 2024 3:33 AM IST
മ്യൂ​ണി​ക്: യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ ഇ​റ്റ​ലിക്ക് ആ​ദ്യ ജ​യം. അ​ൽ​ബേ​ന​യി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​റ്റ​ലി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 23-ാം സെ​ക്ക​ൻ​ഡി​ൽ വ​ല​കു​ലു​ക്കി അ​ൽ​ബേ​നി​യ ഇ​റ്റ​ലി​യെ ഞെ​ട്ടി​ച്ചു. ഇ​റ്റ​ലി​യു​ടെ പി​ഴ​വി​ൽ​നി​ന്ന് നെ​ദിം ബ്ജ​റാ​മി​യാ​ണ് അ​ൽ​ബേ​നി​യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ യൂ​റോ ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ളാ​യും ഇ​ത് രേ​ഖ​പ്പെ​ടു​ത്തി.

11-ാം മി​നി​റ്റി​ൽ അ​ല​സാ​ൻ​ഡ്രോ ബ​സോ​ണി​യി​ലൂ​ടെ ഇ​റ്റ​ലി തി​രി​ച്ച​ടി​ച്ചു. ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ​യാ​ണ് ബ​സോ​ണി ഇ​റ്റ​ലി​യെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ച​ത്. 16-ാം മി​നി​റ്റി​ൽ നി​ക്കോ​ളോ ബ​രെ​ല്ല​യി​ലൂ​ടെ ഇ​റ്റ​ലി ലീ​ഡ് നേ​ടി. ആ​ദ്യ​പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ളു​ക​ളെ​ല്ലാം പി​റ​ന്ന​ത്.