ടി20 ​ലോ​ക​ക​പ്പ് ; ഇ​ന്ത്യ - കാ​ന​ഡ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു
Saturday, June 15, 2024 9:46 PM IST
ഫ്‌​ളോ​റി​ഡ: മോ​ശം കാ​ലാ​വ​സ്ഥ​യും ന​ന​ഞ്ഞ ഔ​ട്ട്ഫീ​ല്‍​ഡും കാ​ര​ണം ടി20 ​ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ - കാ​ന​ഡ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ഔ​ട്ട്ഫീ​ല്‍​ഡ് ന​ന​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​ന്ത്യ​യ്ക്കും കാ​ന​ഡ​യ്ക്കും ഓ​രോ പോ​യി​ന്‍റു വീ​തം ല​ഭി​ച്ചു. ഇ​തോ​ടെ എ ​ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ​യ്ക്ക് ഏ​ഴു പോ​യി​ന്‍റാ​യി. മൂ​ന്നു പോ​യി​ന്‍റു​ള്ള കാ​ന​ഡ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​മേ​രി​ക്ക നേ​ര​ത്തേ സൂ​പ്പ​ര്‍ എ​ട്ട് ഉ​റ​പ്പി​ച്ചി​രു​ന്നു. സൂ​പ്പ​ര്‍ എ​ട്ട് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​ൻ ടീം ​ഉ​ട​ൻ വെ​സ്റ്റി​ന്‍​ഡീ​സി​ലേ​ക്ക് തി​രി​ക്കും.