പാ​ക്കി​സ്ഥാ​നെ ബ​ഹു​മാ​നി​ക്കൂ, അ​ല്ലെ​ങ്കി​ല്‍ അണ്വായു​ധം പ്ര​യോ​ഗി​ക്കു​മെ​ന്ന് മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍; വെ​ട്ടി​ലാ​യി കോ​ണ്‍​ഗ്ര​സ്
Friday, May 10, 2024 10:27 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന വി​വാ​ദ​പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ര്‍ അ​യ്യ​ര്‍. പാ​ക്കി​സ്ഥാ​നെ ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​തി​ന് വ​ലി​യ വി​ല ന​ല്‍​കേ​ണ്ടി​വ​രും. അ​വ​ര്‍ അണ്വായു​ധം പ്ര​യോ​ഗി​ക്കും.

അ​തി​ന്‍റെ റേ​ഡി​യേ​ഷ​ന്‍ അ​മൃ​ത്സ​റി​ലെ​ത്താ​ന്‍ എ​ട്ട് സെ​ക്ക​ന്‍​ഡ് എ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ബ​ഹു​മാ​നി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​വ​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​മെ​ന്നും മ​ണി​ശ​ങ്ക​ര്‍ ഓർമ്മിപ്പിച്ചു.

പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ക് പ്ര​ണ​യം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് മ​ണി​ശ​ങ്ക​റിന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി ആ​യു​ധ​മാ​ക്കു​ക​യാ​ണ്.

നേ​ര​ത്തെ, സാം ​പ്രി​ത്രോ​ദ​യു​ടെ വി​വാ​ദ​പ്ര​സ്താ​വ​ന മൂ​ല​വും കോ​ണ്‍​ഗ്ര​സ് വെ​ട്ടി​ലാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള​വ​ര്‍ ചൈ​ന​ക്കാ​രേ​പ്പോ​ലെ​യും പ​ടി​ഞ്ഞാ​റു​ള്ള​വ​ര്‍ അ​റ​ബി​ക​ളേ​പ്പോ​ലെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലു​ള്ള​വ​ര്‍ വെ​ള്ള​ക്കാ​രേ​പ്പോ​ലെ​യും ദ​ക്ഷി​ണേ​ന്ത്യ​യി​ലു​ള്ള​വ​ര്‍ ആ​ഫ്രി​ക്ക​ക്കാ​രേ​പ്പോ​ലെ​യു​മാ​ണെ​ന്നാ​യി​രു​ന്നു പി​ത്രോ​ദ​യു​ടെ പ​രാ​മ​ര്‍​ശം.

വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സാം ​ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.