ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ൽ നി​ന്ന് അ​ഞ്ച് ഇ​ന്ത്യാ​ക്കാ​രെ​ക്കൂ​ടി മോ​ചി​പ്പി​ച്ചു
Thursday, May 9, 2024 10:02 PM IST
ന്യൂ​ഡ​ൽ​ഹി : ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്ക് ക​പ്പ​ലി​ലെ അ​ഞ്ച് ഇ​ന്ത്യാ​ക്കാ​രെ​ക്കൂ​ടി മോ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 13നാ​ണ് എം​എ​സ്‍​സി ഏ​രീ​സ് എ​ന്ന ഇ​സ്രാ​യേ​ല്‍ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത്.

ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ 25 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ നാ​ലു മ​ല​യാ​ളി​ക​ള​ട​ക്കം 17 പേ​രും ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു. ക​പ്പ​ലി​ലെ ഏ​ക വ​നി​ത​യാ​യ ആ​ൻ ടെ​സ ജോ​സ​ഫി​നെ നേ​ര​ത്തെ മോ​ചി​പ്പി​ച്ചി​രു​ന്നു.

ക​പ്പ​ലി​ലു​ള്ള മു​ഴു​വ​ൻ ഇ​ന്ത്യാ​ക്കാ​രെ​യും മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​യ​ത​ന്ത്ര ത​ല​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മോ​ച​നം ല​ഭി​ച്ച അ​ഞ്ചു​പേ​ർ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള​വ​രു​ടെ മോ​ച​ന കാ​ര്യ​ത്തി​ല്‍ ച​ർ​ച്ച തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.