ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം; സേ ​പ​രീ​ക്ഷ ജൂ​ണ്‍ 12 മു​ത​ല്‍ 20 വ​രെ
Thursday, May 9, 2024 5:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ ജൂ​ണ്‍ 12 മു​ത​ല്‍ 20 വ​രെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​ന്ന് ഇ​റ​ങ്ങു​മെ​ന്നും15 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്കും പ​തി​ന​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. ഇ​ത്ത​വ​ണ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 84.84 ശ​ത​മാ​ന​മാ​ണ് വി​ജ​യം.

ഹ്യു​മാ​നി​റ്റീ​സ് 67.09 ശ​ത​മാ​ന​വും കൊ​മേ​ഴ്സ് 76.11ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ല്‍ 189411 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​തി​ല്‍ 160696 പേ​രാ​ണ് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ല്‍ 76835 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 51144 ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി.

വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യി​ല്‍ 71.42ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം 78.39ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യു​ടെ വി​ജ​യ ശ​ത​മാ​ന​വും ഇ​ത്ത​വ​ണ കു​റ​ഞ്ഞു. 6.97ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്.