പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി; ഏ​ഴു പേ​രെ ര​ക്ഷ​പെ​ടു​ത്തി
Thursday, May 9, 2024 6:31 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഏ​ഴു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. തെ​ക്ക​ൻ ക​ശ്മീ​രി​ലെ അ​വ​ന്തി​പോ​ര​യി​ലെ ഹ​തി​വാ​ര മേ​ഖ​ല​യി​ൽ ഒ​മ്പ​ത് പേ​രു​മാ​യി പോ​യ ബോ​ട്ട് ഝ​ലം ന​ദി​യി​ലാ​ണ് മ​റി​ഞ്ഞ​ത്.

കാ​ണാ​താ​യ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​ൻ‌ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം, ന​ഗ​ര​ത്തി​ലെ ഗ​ണ്ട്ബാ​ൽ പ്ര​ദേ​ശ​ത്ത് ഒ​രു ബോ​ട്ട് ന​ദി​യി​ൽ മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ക്കു​ക​യും മ​റ്റ് ര​ണ്ട് പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക