ല​ക്നോ​വി​ന് "സൂ​പ്പ​ര്‍' ജ​യം; പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി
Wednesday, May 1, 2024 12:01 AM IST
ല​ക്നോ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ക​ർ​ത്ത് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ന് ജ​യം. സ്കോ​ര്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് 144-7, ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് 145-4(19.2).

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ ഉ​യ​ര്‍​ത്തി​യ 145 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്നോ മ​റി​ക​ട​ന്നു. മാ​ര്‍​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് (62) ല​ക്നോ​വി​ന് ക​രു​ത്താ​യ​ത്.

മും​ബൈ​ക്കാ​യി ഹാ​ര്‍​ദ്ദി​ക് പാ​ണ്ഡ്യ 26 റ​ണ്‍​സി​ന് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 46 റ​ണ്‍​സെ​ടു​ത്ത നെ​ഹാ​ല്‍ വ​ധേ​ര​യാ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ര്‍. ടിം ​ഡേ​വി​ഡ് 18 പ​ന്തി​ല്‍ 35 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ ഇ​ഷാ​ന്‍ കി​ഷ​ന്‍ 32 റ​ണ്‍​സെ​ടു​ത്തു.

ല​ക്നോ​വി​നാ​യി മൊ​ഹ്സി​ന്‍ ഖാ​ന്‍ 36 റ​ണ്‍​സി​ന് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ന​വീ​ന്‍ ഉ​ള്‍ ഹ​ഖ് 15 റ​ണ്‍​സി​ന് ഒ​രു വി​ക്ക​റ്റെ​ടു​ത്തു. ജ​യ​ത്തോ​ടെ ല​ക്നോ 12 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന് പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി.​

തോ​ല്‍​വി​യോ​ടെ ഒ​മ്പ​താം സ്ഥാ​ന​ത്തു​ള്ള മും​ബൈ​യു​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ മ​ങ്ങി. ഒ​രു​വി​ക്ക​റ്റും 62 റ​ൺ​സും നേ​ടി​യ ല​ക്നോ താ​രം മാ​ര്‍​ക​സ് സ്റ്റോ​യി​ൻ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.