എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്‌ ഓ​ഫീ​സു​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു
Tuesday, April 30, 2024 10:22 PM IST
കൊ​ച്ചി: എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്‌ ഉ​ദ്യോ​ഗ​സ്‌​ഥ​ര്‍​ക്കെ​തി​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി ഉ​ൾ​പ്പ​ടെ​യു​ള്ള എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്‌ ഓ​ഫീ​സു​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്‌​ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് (സി​ഐ​എ​സ്‌​എ​ഫ്‌) ഉ​ദ്യോ​ഗ​സ്‌​ഥ​രെ വി​ന്യ​സി​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കൊ​ച്ചി​ക്കു പു​റ​മേ കോ​ല്‍​ക്ക​ത്ത, റാ​ഞ്ചി, റാ​യ്‌​പു​ര്‍, മും​ബൈ, ജ​ല​ന്ധ​ര്‍, ജ​യ്‌​പു​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു സേ​ന​യെ വി​ന്യ​സി​ക്കു​ക.

ഉ​ദ്യോ​ഗ​സ്‌​ഥ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കോ റെ​യ്‌​ഡു​ക​ള്‍​ക്കോ ത​ട​സ​മു​ണ്ടാ​കാ​ത്ത​വി​ധം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്‌ ഓ​ഫീ​സു​ക​ളി​ല്‍ സ്‌​ഥി​ര​മാ​യി ഈ ​അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ന്യ​സി​ക്കാ​നാ​ണു തീ​രു​മാ​നം.

ഇ​ഡി ഉ​ദ്യോ​ഗ​സ്‌​ഥ​ര്‍ സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യു​ള്ള ഇ​ന്‍റ​ലി​ജ​ന്‍​സ്‌ ബ്യൂ​റോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. നി​ല​വി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​നാ​ണു ഇ​ഡി ഓ​ഫീ​സു​ക​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല