ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​ക്ക് ര​ണ്ടാം ജ​യം
Tuesday, April 30, 2024 9:11 PM IST
സി​ൽ​ഹി​ത്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ വ​നി​ത​ക​ളു​ടെ ര​ണ്ടാം ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കു ജ​യം. അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-0 ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ 119 റ​ണ്‍​സ്. ഇ​ന്ത്യ 5.2 ഓ​വ​റി​ൽ 47/1.

മ​ത്സ​ര​ത്തി​നി​ടെ ര​സം​കൊ​ല്ലി​യാ​യി മ​ഴ​യെ​ത്തി​യ​തോ​ടെ ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം 19 റ​ണ്‍​സ് ജ​യ​മാ​ണ് ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ആ​ദ്യം ബാ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 46 റ​ണ്‍​സ് നേ​ടി​യ മു​ർ​ഷി​ദ ഖാ​തു​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​ർ.

ഇ​ന്ത്യ​ക്കാ​യി രാ​ധാ യാ​ദ​വ് മൂ​ന്നും ദീ​പ്തി ശ​ർ​മ, ശ്രേ​യ​ങ്ക പ​ട്ടീ​ൽ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. പൂ​ജാ വ​സ്ത്രാ​ക​ർ ഒ​രു വി​ക്ക​റ്റും നേ​ടി. 24 പ​ന്തി​ൽ 41 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ദ​യാ​ള​ൻ ഹേ​മ​ല​ത​യു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ക്കു ജ​യം സ​മ്മാ​നി​ച്ച​ത്.

ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റ് വീ​ശി​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ഷ​ഹാ​ലി വ​ർ​മ​യെ (പൂ​ജ്യം) ന​ഷ്ട​മാ​യി. 5.2 ഓ​വ​റി​ൽ മ​ഴ ആ​രം​ഭി​ച്ച​പ്പോ​ൾ
ഇ​ന്ത്യ​ൻ 47 റ​ണ്‍​സി​ലെ​ത്തി​യി​രു​ന്നു.

ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​ൻ 29 ണ്‍​സ് മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ 19 റ​ണ്‍​സ് മു​ന്നി​ലു​ള്ള ഇ​ന്ത്യ ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ദ​യാ​ള​ൻ ഹേ​മ​ല​ത​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.