കേ​ര​ള​വും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; വോ​ട്ടെ​ടു​പ്പ് ഏ​ഴ് മു​ത​ൽ
Friday, April 26, 2024 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 20 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് ഇ​ന്ന്. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 194 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സം​സ്ഥാ​ന​ത്തു​ള്ള​ത് 2.77 കോ​ടി വോ​ട്ട​ര്‍​മാ​രും. സം​സ്ഥാ​ന​ത്താ​കെ 1,800 പ്ര​ശ്‌​ന സാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

60,000ലേ​റെ പോ​ലീ​സു​കാ​രെ​യും 62 ക​മ്പ​നി കേ​ന്ദ്ര​സേ​ന​യെ​യും സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഏ​ഴ് ജി​ല്ല​ക​ളി​ൽ പൂ​ർ​ണ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 68 മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക