സൂ​റ​ത്തി​ൽ പ​ത്രി​ക ത​ള്ളി​പ്പോ‌​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കും
Tuesday, April 23, 2024 7:54 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യും പി​ന്നീ​ട് ത​ള്ളി​പ്പോ​വു​ക​യും ചെ​യ്ത നീ​ലേ​ഷ് കും​ഭാ​നി ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന.

പ​ത്രി​ക ത​ള്ളി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കും​ഭാ‌‌​നി​യെ കാ​ണാ​താ​യെ​ന്നും ഫോ​ണി​ൽ പോ​ലും ബ​ന്ധ​പ്പെ‌​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നീ​ലേ​ഷ് കും​ഭാ​നി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്ഥാ​നാ​ർ​ഥി​യെ നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത മൂ​ന്ന് പേ​രും ഒ​പ്പു​ക​ള്‍ ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് വ​ര​ണാ​ധി​കാ​രി​ക്ക് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ള്ളി‌​യ​ത്. പ​ക​രം സ്ഥാ​നാ​ര്‍​ഥി​യാ​യ സു​രേ​ഷ് പ​ഡ​സ​ല​യു​ടെ പ​ത്രി​ക​യും ഇ​തേ രീ​തി​യി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു.

ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യും ഏ​ഴു സ്വ​ത​ന്ത്ര​രും പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക