ക​പ്പ​ലി​ലെ 16 ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​റാ​ൻ സ്ഥാ​ന​പ​തി
Friday, April 19, 2024 2:06 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​റാ​ൻ സ്ഥാ​ന​പ​തി അ​റി​യി​ച്ചു. 16 ഇ​ന്ത്യാ​ക്കാ​ർ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്തി​മ തീ​രു​മാ​നം ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ന്‍റേ​തെ​ന്നും ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ സ്ഥാ​ന​പ​തി വ്യ​ക്ത​മാ​ക്കി. 17 ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ നാ​ല് പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​നിയാ​യ മ​ല​യാ​ളി യു​വ​തി ആ​ൻ ടെ​സ​യെ വി​ട്ട​യ​ച്ചി​രു​ന്നു. ആ​ൻ ടെ​സ വീ​ട്ടി​ലെ​ത്തി​.

വ​യ​നാ​ട് സ്വ​ദേ​ശി പി.​വി. ധ​നേ​ഷ്, തൃ​ശൂ​ര്‍ സ്വ​ദേ​ശിനി ആ​ന്‍ ടെ​സ ജോ​സ​ഫ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശ്യാം ​നാ​ഥ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി എ​സ്. സു​മേ​ഷ് എ​ന്നി​വ​രാ​ണ് ക​പ്പ​ലി​ലെ മ​ല​യാ​ളി​ക​ള്‍. ഇ​തി​ലൊ​രാ​ളാ​യ ആ​ൻ ടെ​സയാണ് തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ത്.

ക​പ്പ​ലി​ല്‍ 25 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇന്ത്യക്കാർക്കു പുറമേ ഫി​ലി​പ്പൈ​ൻ​സ്, പാ​ക്കി​സ്ഥാ​ൻ, റ​ഷ്യ, എ​സ്തോ​ണി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലെ മ​റ്റ് ക്രൂ ​അം​ഗ​ങ്ങ​ൾ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക