"പേ​ര് പോ​യി'; സിം​ഹ​ങ്ങ​ള്‍ ഇ​നി സൂ​ര​ജും ത​ന​യ​യും
Thursday, April 18, 2024 9:57 AM IST
കോ​ല്‍​ക്ക​ത്ത: വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ബം​ഗാ​ളി​ലെ മൃ​ഗ​ശാ​ല​യി​ലെ സിം​ഹ​ങ്ങ​ള്‍​ക്ക് പേ​രു​മാ​റ്റം. നേ​ര​ത്തെ അ​ക്ബ​ര്‍, സീ​ത എ​ന്നീ പേ​രു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സിം​ഹ​ങ്ങ​ള്‍​ക്കാ​ണ് പു​തി​യ പേ​ര് ന​ല്‍​കു​ക. അ​ക്ബ​ര്‍ സിം​ഹ​ത്തി​ന് സൂ​ര​ജ് എ​ന്നും സീ​ത​യ്ക്ക് ത​ന​യ എ​ന്നു​മാ​ണ് പു​തി​യ പേ​ര്.

കോ​ല്‍​ക്ക​ത്ത മൃ​ഗ​ശാ​ല അ​ധി​കൃ​ത​രാ​ണ് പു​തി​യ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പേ​ര് മാ​റ്റം. പു​തി​യ പേ​രു​ക​ള്‍ കേ​ന്ദ്ര മൃ​ഗ​ശാ​ലാ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ത്രി​പു​ര​യി​ലെ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്നും ബം​ഗാ​ളി​ലെ സി​ലി​ഗു​രി പാ​ര്‍​ക്കി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സിം​ഹ​ങ്ങ​ളു​ടെ പേ​ര് വി​വാ​ദ​മാ​യിരുന്നു. അ​ക്ബ​റി​നെ​യും സീ​ത​യെ​യും ഒ​രു കൂ​ട്ടി​ല്‍ താ​മ​സി​പ്പി​ക്കാ​ന്‍ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത് ചോ​ദ്യംചെ​യ്ത് വി​എ​ച്ച്പി ബം​ഗാ​ള്‍ ഘ​ട​കം ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി​യു​ടെ ജ​യ്പാ​ല്‍​ഗു​രി സ​ര്‍​ക്യൂ​ട്ട് ബെ​ഞ്ചി​നെ സ​മീ​പി​ക്കുകയായിരുന്നു.

പേ​രു​ക​ള്‍ വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ത്രി​പു​ര സ​ര്‍​ക്കാ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് പ്ര​ബി​ന്‍ ലാ​ല്‍ അ​ഗ​ര്‍​വാ​ളി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക