സ്­​മൃ­​തികു­​ടീ­​ര­​ങ്ങ­​ളി­​ലെ അ­​തി­​ക്ര​മം; രാ­​ഷ്ട്രീ­​യ­​പ്രേ­​രി­​ത­​മെ­​ന്ന് ഇ­​പ്പോ​ള്‍ പ­​റ­​യാ­​നാ­​കി­​ല്ലെ­​ന്ന് പോ­​ലീ­​സ്
Thursday, March 28, 2024 3:33 PM IST
ക­​ണ്ണൂ​ര്‍: സി­​പി­​എം നേ­​താ­​ക്ക­​ളു­​ടെ സ്മൃ­​തികു­​ടീ­​ര­​ങ്ങ­​ളി­​ലു​ണ്ടാ­​യ അ­​തി­​ക്ര​മം രാ­​ഷ്ട്രീ­​യ­​പ്രേ­​രി­​ത­​മെ­​ന്ന് ഇ­​പ്പോ​ള്‍ പ­​റ­​യാ­​നാ­​കി­​ല്ലെ­​ന്ന് ക­​ണ്ണൂ​ര്‍ സി­​റ്റി പോ­​ലീ­​സ് ക­​മ്മീ­​ഷ­​ണ​ര്‍ അ­​ജി­​ത് കു­​മാ​ര്‍. പ്ര­​തി­​യെ പി­​ടി­​കൂ­​ടി ചോ​ദ്യം ചെ​യ്­​ത ശേ​ഷ­​മേ ഇ­​തേ­​ക്കു­​റി­​ച്ച് പ­​റ­​യാ­​നാ­​കൂ എ­​ന്ന് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

എ­​സി­​പി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി​ല്‍ പ്ര­​ത്യേ­​ക­ അ­​ന്വേ­​ഷ­​ണ സം​ഘ­​ത്തെ നി­​യോ­​ഗി­​ച്ചി­​ട്ടു​ണ്ട്. സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ കേ­​ന്ദ്രീ­​ക­​രി­​ച്ച് അ­​ന്വേ​ഷ­​ണം തു­​ട­​രു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ര്‍, സിപിഎം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ‍​യ ച​ട​യ​ൻ ഗോ​വി​ന്ദ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ, ഒ. ​ഭ​ര​ത​ൻ എ​ന്നി​വ​രു​ടെയും പ​യ്യാ​മ്പ​ല​ത്തെ സ്മൃ​തി​മ​ണ്ഡ​പ​ങ്ങ​ൾ​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​വി​ടെ രാ​സ​ദ്രാ​വ​കം ഒ​ഴി​ച്ച​നി​ല​യി​ലാ​ണ്.

ഇ​ന്ന് 11.30 ഓ​ടെ​യാ​ണ് ഇ​ത് നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യോ സി​എം​പി നേ​താ​വ് എം.​വി. രാ​ഘ​വ​ന്‍റെ​യോ സ്മൃ​തി​മ​ണ്ഡ​പ​ങ്ങ​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ല്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക