ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല; മ​ഹു​വ ഇ​ന്ന് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും
Thursday, March 28, 2024 2:44 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട​ന്ന പ​രാ​തി​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ഇ​ഡി ന​ൽ​കി​യ സ​മ​ൻ​സ് തൃ​ണ​മൂ​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര ത​ള്ളി.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ൻ​സ് ന​ൽ​കി​യി​രു​ന്നു.കൃ​ഷ്ണ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന മ​ഹു​വ ഇ​ന്നു മു​ത​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു.

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ക്കാ​ന്‍ വ്യ​വ​സാ​യി ദ​ര്‍​ശ​ന്‍ ഹി​രാ​ന​ന്ദാ​നി​യി​ല്‍​നി​ന്നു കോ​ഴ​വാ​ങ്ങി​യെ​ന്ന മ​ഹു​വ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം. ര​ണ്ടു​ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ഹു​വ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

മ​ഹു​വ വി​ദേ​ശ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ച​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ മ​ഹു​വ മൊ​യ്ത്ര​യ്‌​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക