രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങൾക്കിടെ ബം​ഗാ​ളി​ൽ വ​ൻ സം​ഘ​ർ​ഷം
Thursday, March 30, 2023 10:50 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി.

ഹൗ​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​രെ ചി​ല​ർ ക​ല്ലേ​റ് ന​ട​ത്തി​യ​താ​ണെ​ന്ന് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മേ​ഖ​ല​യി​ൽ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.



ഇ​തി​നി​ടെ, ബി​ജെ​പി​യാ​ണ് ക​ലാ​പ​ത്തി​ന് പി​ന്നി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ആ​രോ​പി​ച്ചു. വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ‌​യി ബി​ജെ​പി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക്ര​മി​ക​ളെ എ​ത്തി​ക്കു​ക​യാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക