ഇ​ക്വ​ഡോ​റി​ൽ ഭൂ​ച​ല​നം; നാ​ല് പേ​ർ മ​രി​ച്ചു
ക്വി​റ്റോ: ഇ​ക്വ​ഡോ​റി​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ ഉ​റ​വി​ടം പ​സ​ഫി​ക് തീ​ര​ത്തു​ള്ള ഗു​വാ​ക്വി​ൽ പ​ട്ട​ണ​ത്തി​ലാ​ണ്.

ക്വെ​ൻ​ക ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഭൂ​ച​ല​ന​ത്തി​ൽ അ​ട​ർ​ന്നു​വീ​ണ് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. എ​ൽ ഓ​റോ പ​ട്ട​ണ​ത്തി​ലെ ര​ണ്ട് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നാ​ണ് മൂ​ന്ന് പേ​ർ മ​ര​ണ​പ്പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ വൈ​ദ്യു​ത ബ​ന്ധ​വും ടെ​ലി​ഫോ​ൺ ലൈ​നു​ക​ളും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.