രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്ച കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കും
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്ച കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കും. കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദും സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

ഇ​വ​ർ​ക്കു പു​റ​മേ സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ, കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ, ആ​ർ​ജെ​ഡി നേ​താ​വ് മ​നോ​ജ് ഝാ ​തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​കും.

നേ​ര​ത്തെ, 370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു​വെ​ന്നും കാ​ഷ്മീ​ർ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ വ​സ്തു​നി​ഷ്ഠ​മാ​യി പ്ര​ധാ​ന​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, രാ​ഹു​ലി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജ​മ്മു​കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

രാ​ഹു​ലി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്കാ​മെ​ന്നും കാ​ഷ്മീ​രി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​വേ​ണം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നെ​ന്നും സ​ത്യ​പാ​ൽ മാ​ലി​ക് പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, നേ​ര​ത്തെ കാ​ഷ്മീ​രി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങി​യ യെ​ച്ചൂ​രി​യേ​യും ഡി.​രാ​ജ​യേ​യും ത​ട​ഞ്ഞു​വ​യ്ക്കു​ക​യും മ​ട​ക്കി അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.