ഡോ​ക്ട​ർ​മാ​രു​മാ​യു​ള്ള മ​മ​ത​യു​ടെ ച​ർ​ച്ച; മ​ഞ്ഞു​രു​കി​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ
കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി സ​മ​രം ചെ​യ്തു വ​രു​ന്ന ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍, മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ച​ര്‍​ച്ച​യ്ക്കു​ള്ള ക്ഷ​ണം സ്വീ​ക​രി​ച്ച​തോ​ടെ പ്ര​ശ്ന​ത്തി​ൽ മ​ഞ്ഞു​രു​കി​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് ച​ര്‍​ച്ച​ക​ൾ ആ​രം​ഭി​ക്കു​ക. എ​ന്നാ​ൽ, തു​റ​ന്ന ച​ർ​ച്ച എ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ച​ര്‍​ച്ച​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബം​ഗാ​ൾ സെ​ക്ര​ട്ട​റി​യേ​റ്റ് മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​കും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.

ച​ര്‍​ച്ച ന​ട​ക്കു​ന്ന സ്ഥ​ല​വും സ​മ​യ​വും മ​മ​ത​യ്ക്ക് തീ​രു​മാ​നി​ക്കാ​മെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​വ​ണ​മെ​ന്ന ഉ​പാ​ധി​യാ​ണ് സ​മ​ര​ക്കാ​ര്‍ വ​ച്ചി​രു​ന്ന​ത്. ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി ത​ള്ളി​യ​ത്. അ​തി​നി​ടെ, ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പി​ച്ചി​ട്ടു​ള്ള പൊ​തു താ​ത്പ​ര്യ ഹ​ര്‍​ജി ഇ​ന്ന് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും.

കോ​ല്‍​ക്ക​ത്ത എ​ന്‍​ആ​ര്‍​എ​സ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ജൂ​നി​യ​ര്‍ ഡോ​ക്ട​റെ മ​ര്‍​ദ്ദി​ച്ച​തോ​ടെ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം തു​ട​ങ്ങി​യ​ത്.