സംസ്കൃത സർവകലാശാല രണ്ടാംഘട്ട അലോട്ട്മെന്റായി
Thursday, June 13, 2019 12:17 AM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളുടെ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയർ ഓപ്ഷൻ ആവശ്യപ്പെട്ട വിദ്യാർഥികൾക്കും ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റിൽ ഹയർ ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്. പുതുതായി അഡ്മിഷൻ കിട്ടിയ വിദ്യാർഥികൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുന്പായി അഡ്മിഷൻ ലഭിച്ച സെന്ററിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തി ഫീസ് അടച്ച് അഡ്മിഷൻ എടുക്കേണ്ടതാണ്.
ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ പുതുതായി അലോട്ട് ചെയ്ത സെന്ററിൽ ഇതേ സമയത്തിനു മുന്പ് തന്നെ ഹാജരാകണം. ഇവരുടെ ഫീസും സർട്ടിഫിക്കറ്റുകളും മുന്പ് അഡ്മിഷൻ എടുത്ത സെന്ററിൽനിന്നു പുതുതായി അഡ്മിഷൻ ലഭിച്ച സെന്ററിലേക്കു സർവകലാശാല എത്തിക്കും. മൂന്നാംഘട്ട അലോട്ട്മെന്റ ലിസ്റ്റ് 17നു വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും.