ബിപിഎഡ് മേഴ്സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
അപേക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റർ (2007 2013 അഡ്മിഷൻ) ബിപിഎഡ് മേഴ്സി ചാൻസ് പരീക്ഷയ്ക്ക് 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സിവി ക്യാന്പ് ഫീസായി 200 രൂപ പരീക്ഷഫീസിനു പുറമെ അടയ്ക്കണം. മേഴ്സി ചാൻസ് ഫീസായി 5,000 രൂപയും അടയ്ക്കണം. epay.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അടയ്ക്കണം.
പരീക്ഷാ തീയതി
സർവകലാശാല ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷൽ റിലേഷൻസിലെ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് പരീക്ഷകൾ ജൂണ്‍ ഏഴുമുതൽ തുടങ്ങും. 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂണ്‍ മൂന്നു വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിസിഎ (സിബിസിഎസ്എസ്, 20132016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 20ന് മൂവാറ്റുപുഴ നിർമല കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ഐഎംസിഎ (റെഗുലർ), ഡിഡിഎംസിഎ (സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ
.
പരീക്ഷാഫലം
2018 ഓഗസ്റ്റിലെ മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (സപ്ലിമെന്ററി 2016ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
പിഎച്ച്ഡി എൻട്രൻസ്: പരീക്ഷ മാറ്റി
പിഎച്ച്ഡി എൻട്രൻസ് പരീക്ഷയിലെ സോഷ്യോളജി, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. മറ്റു വിഷയങ്ങളിലെ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം 18ന് രാവിലെ 10 മുതൽ ഒന്നു വരെ കോട്ടയം സിഎംഎസ് കോളജിൽ നടക്കും.