University News
എംജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ തു​ട​ങ്ങി.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ PGCAPഎ​​ന്ന ലി​​ങ്കി​​ൽ പ്ര​​വേ​​ശി​​ച്ചു ന​​ട​​ത്താം. "അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ’ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്ത് അ​​പേ​​ക്ഷ​​ക​​ന്‍റെ പേ​​ര്, മെ​​യി​​ൽ വി​​ലാ​​സം, ജ​​ന​​ന​ത്തീ​​യ​​തി, സം​​വ​​ര​​ണ​വി​​ഭാ​​ഗം എ​​ന്നീ വ്യ​​ക്തി​​ഗ​​ത വി​​വ​​രം ന​​ൽ​​കി പാ​​സ്‌​വേ​​ഡ് സൃ​​ഷ്ടി​​ച്ച ശേ​​ഷം ഓ​​ണ്‍​ലൈ​​നാ​​യി നി​​ശ്ചി​​ത ആ​​പ്ലി​​ക്കേ​​ഷ​​ൻ ഫീ ​​അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷാ ഫീ​​സ് പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​നു 1250 രൂ​, ​എ​​സ്‌​സി, എ​​സ്ടി 625 രൂ​​പ​. അ​​പേ​​ക്ഷാ ഫീ​​സ് അ​​ട​​ച്ചാ​ലേ അ​​ക്കൗ​​ണ്ട് പ്ര​​വ​​ർ​​ത്തി​ക്കൂ. അ​​പേ​​ക്ഷ​​ക​​ന്‍റെ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രാ​​യി​​രി​​ക്കും ലോ​​ഗി​​ൻ ഐ​​ഡി. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 25ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ ന​​ട​​ത്താം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റ് ഒൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. ആ​​ദ്യ അ​​ലോ​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ ആ​​റി​​നു ന​​ട​​ത്തും.

അ​​പേ​​ക്ഷ​​ക​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലു​​ള്ള മാ​​ർ​​ഗ നി​​ർ​​ദേ​ശ​​ങ്ങ​​ൾ ശ്ര​ദ്ധി​ക്കു​ക.
സ്പോർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കും മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ടാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ജ്ഞാ​​പ​​നം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കോ​​ള​​ജ് അ​ധി​​കൃ​​ത​​ർ വി​​ജ്ഞാ​​പ​​ന​​ത്തി​​ലു​​ള്ള തീ​​യ​​തി​​ക​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യി​​ത്ത​​ന്നെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ cap.mgu.ac.in വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഇ​ ​മെ​​യി​​ൽ വി​​ലാ​​സം: [email protected].

അ​​ന്തി​​മ റാ​​ങ്ക്പ​​ട്ടി​​ക

2011 മാ​​ർ​​ച്ചി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​സി ഗ്രൂ​​പ്പി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ് മെ​​യി​​ൻ പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ലെ മി​​നു മേ​​രി ജോ, ​​മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ ധ​​ന്യ തോ​​മ​​സ്, ഇ​​ട​​ക്കൊ​​ച്ചി അ​​ക്വി​​നാ​​സ് കോ​​ള​​ജി​​ലെ എ​​സ്. സൗ​​മ്യ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഡി​​സം​​ബ​​റി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് ബി​​രു​​ദ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (പി​​ജി സി​​എ​​സ്എ​​സ്) റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.