അഞ്ചാം സെമസ്റ്റർ ബിഎച്ച്എം (2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 24ന് ആരംഭിക്കും.13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ഐഎംസിഎ (പുതിയ സ്കീം 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡിഡിഎംസിഎ (സപ്ലിമെന്ററി) പരീക്ഷകൾ ജൂണ്‍ 19ന് ആരംഭിക്കും. 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷാ തീയതി ജൂണ്‍ മൂന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബികോം സിബിസിഎസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് സിബിസിഎസ്എസ് പരീക്ഷകൾ ജൂണ്‍ 10ന് നടത്താൻ പുതുക്കി നിശ്ചയിച്ചു. മറ്റു പരീക്ഷ തീയതികൾക്കു മാറ്റമില്ല.
അപേക്ഷ തീയതി മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി 2017 വരെയുള്ള അഡ്മിഷൻപ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്ക് 15 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എന്ന ഭാഗം മുൻ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കി.
വൈവാവോസി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എംഫിൽ (സിഎസ്എസ്) പ്രോഗ്രാം 201718ന്റെ വൈവാവോസി 14ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും.
സൂക്ഷ്മപരിശോധന 2018 മാർച്ചിലെ രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി, ബികോം എൽഎൽബി, 2018 ജൂണിൽ നടന്ന ഒന്‍പതാം സെമസ്റ്റർ എൽഎൽബി (സപ്ലിമെന്ററി), ഒക്ടോബറിൽ നടന്ന പത്താം സെമസ്റ്റർ എൽഎൽബി (സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 13, 14, 15 തീയതികളിൽ നടക്കും. വിദ്യാർഥികൾ തിരിച്ചറിയൽ രേഖയുമായി സർവകലാശാലയിലെ ഇ.ജെ. മൂന്ന് സെക്ഷനിൽ എത്തണം.
പരീക്ഷാഫലം 2019 ഫെബ്രുവരിയിലെ നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ് സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവീസ് പഠനത്തിന് താത്പര്യമുള്ള 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടിയുള്ള ഓറിയന്റേഷൻ ക്ലാസുകൾ 25നും ബിരുദ ബിരുദാനന്തര തലത്തിലുള്ള വിദ്യാർഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകൾ 26നും നടക്കും.
താത്പര്യമുള്ളവർ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ 22ന് മുന്‍പായി അപേക്ഷിക്കണം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോണ്‍: 8129355732, 9496114094.