ഒന്നാം സെമസ്റ്റർ എംഎ സിറിയക് പരീക്ഷയ്ക്ക് 24 വരെ അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എംഎ സിറിയക് (2018 അഡ്മിഷൻ) പരീക്ഷയ്ക്ക് 24 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
2018 നവംബറിൽ നടന്ന നാലാം സെമസ്റ്റർ (ഫൈനൽ) മാസ്റ്റർ ഓഫ് സയൻസ്, മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്േറഷൻ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് ആറുവരെ അപേക്ഷിക്കാം.
പ്രാക്്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക് ഫാഷൻ ടെക്നോളജി (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ 24ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ തീയതി
നാലാംസെമസ്റ്റർ സിബിസിഎസ് ബിരുദം (2017 അഡ്മിഷൻ റഗുലർ), നാലാം സെമസ്റ്റർ സിബിസിഎസ്എസ് സൈബർ ഫോറൻസിക്( 2017 അഡ്മിഷൻ റഗുലർ, 2017ന് മുന്പുള്ള അഡ്മിഷൻ റീഅപ്പിയറൻസ്്) യുജി പരീക്ഷകൾ മേയ് ആറിന് ആരംഭിക്കും. വിശദവിവരങ്ങളും ടൈംടേബിളും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.