ബിഎഫ്ടി ഓഫ് കാന്പസ് ഫലം പ്രസിദ്ധീകരിച്ചു
2018 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബിഎഫ്ടി ഓഫ് കാന്പസ് (സിബിസിഎസ്എസ്സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
2018 സെപ്റ്റംബറിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 സെപ്റ്റംബറിൽ ഐഐആർബിഎസിൽ നടന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (ഓഫ് കാന്പസ് സിബിസിഎസ്എസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) ജനുവരി 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ 22 വരെ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. എക്സാമിനർമാരുടെ സമിതി യോഗം 12ന് രാവിലെ 11ന് സിൽവർ ജൂബിലി പരീക്ഷാഭവനിലെ 201ാം നന്പർ മുറിയിൽ നടക്കും.
നാലാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
എംഫിൽ സീറ്റൊഴിവ്
സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 201819 എംഫിൽ പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 50 ശതമാനം മാർക്കോടെ എംഎഡ് യോഗ്യതയുള്ളവർ 12ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റുമായി പഠനവകുപ്പിൽ ഹാജരാകണം. 04812731042.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
എംജി സർവകലാശാലയുടെ ഡിഎസ്ടിപഴ്സ് പ്രോഗ്രാമിൽ വിവിധ പഠനവകുപ്പുകളിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ബയോഡാറ്റ സഹിതം 15 വരെ അപേക്ഷിക്കാം. യോഗ്യത, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ടീച്ചേഴ്സ് പോർട്ടൽ
സർവകലാശാലയുടെ ടീച്ചേഴ്സ് പോർട്ടൽ 11, 12, 13 തീയതികളിൽ തുറക്കും. എല്ലാ പ്രിൻസിപ്പൽമാരും അതതു കോളജുകളിലെ മുഴുവൻ അധ്യാപകരുടെയും വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തണം.