മൂന്നാംവർഷ ബിപിടി പരീക്ഷകൾ 27 മുതൽ
മൂന്നാം വർഷ ബിപിടി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 27ന് തുടങ്ങും. 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
മൂന്നാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2017 അഡ്മിഷൻ റെഗുലർ, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ മാർച്ച് 20ന് ആരംഭിക്കും. 19 വരെയും 500 രൂപ പിഴയോടെ 20 വരെയും 1000 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം.
അഞ്ചും ആറും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ്പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി മാർച്ച് 2019) പരീക്ഷകൾ മാർച്ച് 15ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിടെക് ഒന്നും രണ്ടും സെമസ്റ്റർ (പുതിയ സ്കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, മേഴ്സി ചാൻസ്, പഴയ സ്കീം 19972009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 13നും നാലാം സെമസ്റ്റർ (പുതിയ സ്കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 14നും തുടങ്ങും. ആറാം സെമസ്റ്റർ (പുതിയ സ്കീം2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. എട്ടാം സെമസ്റ്റർ (പഴയ സ്കീം 19972009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 14നും ഏഴാം സെമസ്റ്റർ (പഴയ സ്കീം 19972009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 13നും ആരംഭിക്കും. ആറാം സെമസ്റ്റർ (പഴയ സ്കീം 19972009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ മൂന്നിനും നാലാം സെമസ്റ്റർ (പഴയ സ്കീം 19972009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 14നും ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നു മുതൽ നാലു വരെ വർഷ ബിഎസ്സി നഴ്സിംഗ് (പഴയ സ്കീം 2007 2009 അഡ്മിഷൻ) പരീക്ഷകൾ 28ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2018 ഡിസംബറിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ മാർച്ച് ഒന്നു വരെ ആർഎൽവി കോളജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 2014 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) ജനുവരി 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 18ന് മാന്നാനം കെഇ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ ഫലം
2018 സെപ്റ്റംബറിലെ ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
ബിടെക് ഉത്തരക്കടലാസ്
വിവിധ ബിടെക് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കോളജുകളിൽനിന്നു സർവകലാശാലയിൽ എത്തിക്കണം. സിൽവർ ജൂബിലി പരീക്ഷഭവനിലെ റൂം നന്പർ 511ൽ 16നകം ഉത്തരക്കടലാസ് നൽകണം.
സെനറ്റ് യോഗം
എംജി സർവകലാശാല സെനറ്റിന്റെ വാർഷിക യോഗം മാർച്ച് 30ന് രാവിലെ 10ന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കും. ചോദ്യങ്ങൾ 27നകവും പ്രമേയങ്ങൾ മാർച്ച് രണ്ടിനകവും രജിസ്ട്രാർക്കു നൽകണം.