University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ൽ ഡോ.​എ​സ് ന​സീ​ബ്, ഡോ.​ആ​ർ.​ബി പ്ര​മോ​ദ് കി​ര​ണ്‍, ഡോ.​എ ഹെ​ല​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രാ​ക്ടി​ക്ക​ൽ

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ പ​രീ​ക്ഷ​യു​ടെ വീ​ഡി​യോ പ്രോ​ജ​ക്ട് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23 മു​ത​ൽ 25 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ലും 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് (ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (354)) & ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (242) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 22 മു​ത​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ (2013 സ്കീം ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) 25ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

29ന്ന​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം‌​എ/​എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളെ കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ലാ​ബ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ന്‍റെ (2017 ബാ​ച്ച്) ലാ​ബ് ((DBMS) നാ​ളെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ജ​നു​വ​രി 20 ലെ ​ലാ​ബി​ന് മാ​റ്റ​മി​ല്ല.

അപേക്ഷക്ഷണിച്ചു
സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ ന്ധ​ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ’ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫീ​സാ​യ 200 രൂ​പ​യും ചെ​ലാ​ൻ അ​ല്ലെ​ങ്കി​ൽ SBIDD ആ​യി Finance Officer, University of Kerala യു​ടെ പേ​രി​ൽ അ​ട​ച്ച്, അ​പേ​ക്ഷാ​ഫോ​റ​ത്തോ​ടൊ​പ്പം Hon.Director, Centre for Translation and Translation Studies, Arts Block II, University of Kerala, Kariavattom P.O., Thiruvananthapuram 81 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി 15 ന​കം കി​ട്ട​ത്ത​ക്ക​വി​ധം ഒ​റി​ജി​ന​ൽ ചെ​ലാ​ൻ/​ഡി​ഡി സ​ഹി​തം അ​യ​യ്ക്ക​ണം. ബാ​ങ്ക് ഡി​ഡി എ​ടു​ക്കു​ന്ന​വ​ർ 10 രൂ​പ കൂ​ടി (210 രൂ​പ) അ​ധി​കം അ​ട​യ്ക്ക​ണം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Hon.Director, CTTS Mob. 9207639544, 9349439544