പുതുക്കിയ പരീക്ഷ തീയതി
16ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ (2014 സ്കീം ഫുൾടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം) ഡിഗ്രി പരീക്ഷ (MBA 203 Operations Research) 31ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
തീയതി നീട്ടി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ, സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്), സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകൾക്ക് 22 വരെ അപേക്ഷിക്കാം. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ കോഴ്സിന്റെ യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് ദൈർഘ്യം: ആറ് മാസം, ഫീസ്: 15000 രൂപ, അപേക്ഷാഫീസ്: 100 രൂപ, ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ, സമയം: രാവിലെ ഏഴു മുതൽ 9 മണി വരെ. സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ കോഴ്സിന്റെ യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് ദൈർഘ്യം: മൂന്ന് മാസം, ഫീസ്: 6000 രൂപ, അപേക്ഷാഫീസ്: 100 രൂപ, ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ, സമയം: രാവിലെ ഏഴു മുതൽ ഒന്പതുവരെ. സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് ദൈർഘ്യം: ആറ് മാസം, ഫീസ്: 7500 രൂപ, അപേക്ഷാഫീസ്: 100 രൂപ, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ മാത്രം, സമയം: രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ. അപേക്ഷാ ഫോറത്തിന് സെനറ്റ് കാന്പസിലെ SBI ബ്രാഞ്ചിൽ A/C No. 57002299878 ൽ 100 രൂപ ഒടുക്കിയ രസീത് സഹിതം പി.എം.ജി ജംഗ്ഷനിലെ CACEE ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0471 2302523.