നാലാം സെമസ്റ്റർ പിജി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ (മലയാളം ഒഴികെ), എംകോം, എംടിടിഎം (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി മാർച്ച് 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 24 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ആറാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പാർട്ട്ടൈം ഉൾപ്പെടെ മേയ് 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റ് ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ വെബ്സൈറ്റിൽനിന്ന് ഡൗണ്ലോഡ് ചെയ്തെടുത്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 25 വരെ സർവകലാശാലയിൽ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷാഎപിസി
മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ എപിസി അപ്ലോഡ് ചെയ്യുന്നതിനായി സർവകലാശാലയുടെ ലിങ്ക് ഇന്നുമുതൽ ലഭ്യമാകും. അവസാന തീയതി 17 ആണ്. പ്രസ്തുത എപിസികളുടെ ഹാർഡ് കോപ്പി പ്രിൻസിപ്പലിന്റെയും/വകുപ്പുമേധാവിയുടെയും ഒപ്പോടുകൂടി കോളജിൽ സൂക്ഷിക്കേണ്ടതും സർവകലാശാല ആവശ്യപ്പെടുന്ന പക്ഷം മാത്രം ഹാജരാക്കേണ്ടതുമാണ്.
എൽഎൽബി പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്) ഡിഗ്രി (സപ്ലിമെന്ററി ഏപ്രിൽ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 23 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഗ്രേഡ് കാർഡ് വിതരണം 15 മുതൽ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2017 ജൂൺ/ജൂലൈ മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ താവക്കരയിലുള്ള ചെറുശേരി ഓഡിറ്റോറിയത്തിൽ വിതരണം ചെയ്യും. സിഎഎസ് കോളജ് മാടായി, ഇകെഎൻഎം കോളജ് എളയരിത്തട്ട്, ഗവ. ബ്രണ്ണൻ കോളജ് തലശേരി, ഗവ. കോളജ് കാസർഗോഡ്, ഗവ. കോളജ് മാനന്തവാടി, ജിപിഎം ഗവ. കോളജ് മഞ്ചേശ്വരം, എൻഎഎസ് കോളജ് കാഞ്ഞങ്ങാട്, ഗവ.വിമൻസ് കോളജ് പള്ളിക്കുന്ന് എന്നീ കോളജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർക്ക് 15നും നിർമലഗിരി കോളജ് കൂത്തുപറന്പ്, പയ്യന്നൂർ കോളജ്, പിആർഎൻഎസ്എസ് കോളജ് മട്ടന്നൂർ, എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, എസ്എൻ കോളജ് കണ്ണൂർ, സെന്റ് പയസ് ടെൻത് കോളജ് രാജപുരം, സർ സയ്യിദ് കോളജ് തളിപ്പറന്പ്, എംജി കോളജ് ഇരിട്ടി എന്നീ കോളജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർക്ക് 16നും വിതരണം ചെയ്യും. വിദ്യാർഥികൾ നിർബന്ധമായും ഹാൾടിക്കറ്റ്, ഐഡന്റിറ്റി കാർഡ് എന്നിവ കൊണ്ടുവരണം.