University News
കാ​ല​ടി​ വാഴ്സിറ്റിയിൽ എം​ഫി​ൽ, പി​എ​ച്ച്ഡി:​ ന​വം​ബ​ർ അ​ഞ്ചു​ വ​രെ അ​പേ​ക്ഷി​ക്കാം
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എം​​​ഫി​​​ൽ, പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ന​​​വം​​​ബ​​​ർ അ​​​ഞ്ചു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കൊ​​​യി​​​ലാ​​​ണ്ടി പ്രാ​​​ദേ​​​ശി​​​ക കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഉ​​​ർ​​​ദു കോ​​​ഴ്സ് ഒ​​​ഴി​​​കെ മ​​​റ്റു കോ​​​ഴ്സു​​​ക​​​ളെ​​​ല്ലാം കാ​​​ല​​​ടി​​​യി​​​ലെ മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ന​​​ട​​​ത്തു​​​ക.

എം​​​ഫി​​​ൽ: സം​​​സ്കൃ​​​തം സാ​​​ഹി​​​ത്യം (10 സീ​​​റ്റ്), സം​​​സ്കൃ​​​തം വേ​​​ദാ​​​ന്തം (10), സം​​​സ്കൃ​​​തം വ്യാ​​​ക​​​ര​​​ണം (10), സം​​​സ്കൃ​​​തം ന്യാ​​​യം (10), സം​​​സ്കൃ​​​തം ജ​​​ന​​​റ​​​ൽ (ര​​​ണ്ട്), ട്രാ​​​ൻ​​​സ​​​ലേ​​​ഷ​​​ൻ സ്റ്റ​​​ഡീ​​​സ് (നാ​​​ല്), ഹി​​​ന്ദി (10), ഇം​​​ഗ്ളീ​​​ഷ് (10), സൈ​​​ക്കോ​​​ള​​​ജി (ആ​​​റ്), ജ്യോ​​​ഗ്ര​​​ഫി (അ​​​ഞ്ച്), മ​​​ല​​​യാ​​​ളം (10), മ്യൂ​​​സി​​​ക് (മൂ​​​ന്ന്), സോ​​​ഷ്യോ​​​ള​​​ജി (മൂ​​​ന്ന്), ഫി​​​ലോ​​​സ​​​ഫി (ഏ​​​ഴ്), മാ​​​നു​​​സ്ക്രി​​​പ്റ്റോ​​​ള​​​ജി (അ​​​ഞ്ച്), ഹി​​​സ്റ്റ​​​റി (എ​​​ട്ട്), കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ർ (ര​​​ണ്ട്), ഉ​​​ർ​​​ദു (നാ​​​ല്).

പി​​​എ​​​ച്ച്ഡി: സാ​​​ൻ​​​സ്ക്രി​​​റ്റ് വേ​​​ദി​​​ക് സ്റ്റ​​​ഡീ​​​സ് (ഒ​​​ന്ന്), സം​​​സ്കൃ​​​തം സാ​​​ഹി​​​ത്യം (10), സം​​​സ്കൃ​​​തം വേ​​​ദാ​​​ന്തം (10), സം​​​സ്കൃ​​​തം വ്യാ​​​ക​​​ര​​​ണം (10), സം​​​സ്കൃ​​​തം ന്യാ​​​യം (​അ​​​ഞ്ച്), ഹി​​​ന്ദി (10), സൈ​​​ക്കോ​​​ള​​​ജി (ഒ​​​ന്ന്), ജ്യോ​​​ഗ്ര​​​ഫി (മൂ​​​ന്ന്), മ​​​ല​​​യാ​​​ളം (അ​​​ഞ്ച്), ഫി​​​ലോ​​​സ​​​ഫി (മൂ​​​ന്ന്), ഹി​​​സ്റ്റ​​​റി (ഒ​​​ൻ​​​പ​​​ത്), ഫി​​​സി​​​ക്ക​​​ൽ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ (ര​​​ണ്ട്), സോ​​​ഷ്യോ​​​ള​​​ജി (ര​​​ണ്ട്), സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് (ര​​​ണ്ട്), ഡാ​​​ൻ​​​സ് (ഒ​​​ന്ന്), ഉ​​​ർ​​​ദു (ര​​​ണ്ട്).

ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി ​​​പ്ല​​​സ് ഗ്രേ​​​ഡ് അ​​​ല്ലെ​​​ങ്കി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​സ്‌​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഞ്ച് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ള​​​വ് ല​​​ഭി​​​ക്കും. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
More News