ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-2025; സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് 10, 11 തീയതികളിൽ അഡ്മിഷൻ എടുക്കണം. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. വിശദവിവരങ്ങൾ https://admissions.keralauniversity.ac.iല എന്ന വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024
ജനറൽ/എസ്സി/എസ്ടി/എസ്ഇബിസി/ മറ്റ് സംവരണ വിഭാഗങ്ങൾക്കും സ്പോട്ട് അലോട്ട്മെന്റ് തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് 13, 18 തീയതികളിലും, കൊല്ലം മേഖലയിലെ കോളജുകളിലേക്ക് 19 നും, ആലപ്പുഴ മേഖലയിലെ കോളജുകളിലേക്ക് 20 നും സ്പോട്ട് അലോട്ട്മെന്റ് നടത്തും.
വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ https://admissions.keralauniversity.ac.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ) യിൽ സിഎസ്എസ്. സ്കീമിൽ 20242026 ബാച്ച് പ്രവേശനത്തിന് MBA General: SC – 1, ST – 1, MBA Shipping and Logistics: ST– 1, MBA Travel and Tourism: General – 1, SC – 6, ST – 2, OBH1എന്നീ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. CAT/CMAT/KMAT സ്കോർ കാർഡ് ഇല്ലാത്തവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ 12ന് രാവിലെ 10ന് കേരളസർവകലാശാല കാര്യവട്ടം കാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം.
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎം ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐസിഎം പൂജപ്പുര) എംബിഎ (ഫുൾ ടൈം) കോഴ്സുകളിലേക്കുള്ള 202425 വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 12ന് അതാത് യുഐഎം കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ ഒരു മണി വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. CMAT/KMAT/CATതുടങ്ങിയ എൻട്രൻസ് പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കും പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്ക് keam 2024 യോഗ്യതയുള്ള വിദ്യാർഥികൾക്ക് 11, 12 തീയതികളിൽ രാവിലെ 10 മുതൽ കോളജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോണ്‍: 9995142426, 9388011160, 9447125125.
പരീക്ഷാഫലം
2024 ജനുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ (മേഴ്സിചാൻസ് 2015 സ്കീം), 2024 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ (മേഴ്സിചാൻസ് 2015 സ്കീം) എം.എഡ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല യൂണിയൻ 20232024 സെനറ്റ് & സ്റ്റുഡന്റ് കൗണ്‍സിൽ ഇലക്ഷൻ നടക്കുന്നതിനാൽ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ടൈംടേബിൾ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ് എന്നിവയുടെ ഡിസെർട്ടേഷൻ/ കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.