മേഴ്സി ചാന്‍സിന് അപേക്ഷിക്കാം
Saturday, August 3, 2024 12:19 AM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ബിഎ 2015 റെഗുലേഷന് ബാധകമായ സംസ്കൃതം സാഹിത്യം, സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ജനറല്‍, സംസ്കൃതം ആന്‍ഡ് ഐടി, ഡാന്‍സ് മോഹിനിയാട്ടം, ഡാന്‍സ് ഭരതനാട്യം, മ്യൂസിക് എന്നീ ബിരുദ പ്രോഗ്രാമുകളിലെ വിവിധ പരീക്ഷകള്‍ പാസാകാന്‍ കഴിയാതിരുന്നവരും ഇന്റേണല്‍ പരീക്ഷകളുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചവരുമായ വിദ്യാര്‍ഥികളില്‍നിന്നു മേഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലാണ് പരീക്ഷകള്‍ നടത്തുക.
നിർദിഷ്ട കോഴ്സുകളുടെ എല്ലാ ഇന്റേണല്‍ പരീക്ഷകളും വിജയിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 17. അഞ്ചു മുതല്‍ മേഴ്സി ചാന്‍സ് രജിസ്ട്രേഷന് ആരംഭിക്കും.