University News
എംജി കാറ്റ്; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എട്ടുവരെ നീട്ടി
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലും എംഎ, എംഎസ് സി, എംടിടിഎം, എല്‍എല്‍എം എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ സമയപരിധി മെയ് എട്ടുവരെ നീട്ടി. 10 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

പ്രവേശന പരീക്ഷ 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വിശദ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എംഎഡ് പ്രോഗ്രാമിന് യോഗ്യതാ പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളിലെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അതത് പഠന വകുപ്പുകള്‍ പ്രവേശനത്തിനായി നിഷ്കര്‍ഷിക്കുന്ന തീയതിക്കുള്ളില്‍ അക്ഷേകള്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം.

എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് https://cat.mgu.ac.in/ എന്ന വെബ് സൈറ്റ് വഴിയും എം.ബി.എയ്ക്ക് https://admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.എം.ബി.എ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നതല്ല.

ഫോണ്‍: 0481 2733595, ഇമെയില്‍: [email protected] എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും [email protected] എന്ന ഇമെയിലിലും ലഭിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ചിറ്റാര്‍ ശ്രീനാരായണ കോളജ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനാല്‍ ഇനിയുള്ള സിബിസിഎസ്, സിബിസിഎസ്എസ് പരീക്ഷകള്‍ക്ക് ഈ കോളജിലെ വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം കോന്നി വിഎന്‍എസ് കോളജായിരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്(2021 അഡ്മിഷന്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളുടെ സ്പെഷല്‍ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ബിഎ വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആറിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ് സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി,എംഎസ് സി ബോട്ടണി, അപ്ലൈഡ് കെമിസ്ട്രി, പോളിമെര്‍ കെമിസ്ട്രി(2022 അഡ്മിഷന്‍ റഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
More News