University News
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ്( പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020 അഡ്മിഷന്‍ സപ്ലിമെന്ററി ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ ആറു മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്്, 20202022 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഡിസംബര്‍ 2023) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതല്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസില്‍(എസ്എഎല്‍എസ്) നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്ററുകള്‍ എംഎ ഹിസ്റ്ററി (2016,2017,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മെയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 2015 മുതല്‍ 2018 അഡ്മിഷന്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനിലും 2014 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ കാര്യാലയത്തില്‍ നേരിട്ടും ഏപ്രില്‍ എട്ടു വരെ സമര്‍പ്പിക്കാം.