University News
പരീക്ഷകള്‍ മാറ്റിവച്ചു
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (സ്പെഷല്‍ റീഅപ്പിയറന്‍സ് 2021 അഡ്മിഷന്‍ ബാച്ചിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മാത്രം) ബിരുദ പരീക്ഷയിലെ 25ന് നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 22ലേക്കും 22ന് നടത്താനിരുന്നത് 23ലേക്കും മാറ്റി. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ കേന്ദ്രം

26ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2017,2018,2019,2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് സബ്സെന്റര്‍ അനുവദിച്ചു. വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിവോക് സസ്റ്റെയ്നബിള്‍ അഗ്രികള്‍ച്ചര്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ അഞ്ചു മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇന്‍ഡസ്ട്രില്‍ കെമിസ്ട്രി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019,2020,2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഡിസംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎഫ്ടി, ബിഎസ്‌സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ (സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2017,2018,2019,2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (പിജിസിഎസ്എസ് 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മേയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.