2024 ഏപ്രിൽ 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി 2021 അഡ്മിഷൻ റെഗുലർ (2020 സ്കീം)എസ്എൽസിഎം), 2020 അഡ്മിഷൻ സപ്ലിമെന്ററി ( 2020 സ്കീം), 2014 2019 അഡ്മിഷൻ സപ്ലിമെന്ററി (2013 സ്കീം) 2012 അഡ്മിഷൻ മേഴ്സി ചാൻസ് (2011 സ്കീം) ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 2024 മാർച്ച് 22 വരെയും 150/ രൂപ പിഴയോടുകൂടി മാർച്ച് 25 വരെയും 400/ രൂപ പിഴയോടുകൂടി മാർച്ച് 27 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
2024 ഏപ്രിൽ മാസം ആരംഭിക്കുന്ന ഒന്നും മൂന്നും സെമസ്റ്റർ എംഎഡ് (2015 സ്കീം മേഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 22 വരെയും 150/ രൂപ പിഴയോടുകൂടി മാർച്ച് 26 വരെയും 400/ രൂപ കൂടി മാർച്ച് 30 വരെയും അപേക്ഷിക്കുന്നതാണ് വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് ഏഴാം സെമസ്റ്റർ ബി.ടെക് ഏപ്രിൽ 2024 (2018 സ്കീം) സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഏപ്രിൽ 12ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎഎൽഎൽബി (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 ഒക്ടോബർ മാസം നടത്തിയ ഒന്നാം വർഷ ബിബിഎ ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെൻററി 2021
അഡ്മിഷൻ, സപ്ലിമെൻററി 2020, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2016 അഡ്മിഷൻ)
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2024 ഏപ്രിൽ 8 വരെ ഓഫ്ലൈനായി അപേക്ഷിക്കാം വിശദവിവരം വെബ്സൈറ്റിൽ.
2023 ആഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര
ബിഎ/ബികോം/ബിബിഎ എൽഎൽബി (2011, 2013, 2020 സ്കീം) പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 29 വരെ
അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ തീയതി
2024 മാർച്ച് 21, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ്ബിഎസ് സി ഇലക്ട്രോണിക്സ് ഡിഗ്രി(ഫെബ്രുവരി 2024) പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ യഥാക്രമം 2024 മാർച്ച് 25, 26 തീയതികളിലേക്ക് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട്
2024 ഏപ്രിൽ മാസം നടത്തുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജെക്ടുകൾ കോളേജുകളിൽ സമർപ്പിക്കേണ്ട അവസാന തിയതി 2024 ഏപ്രിൽ 25. വൈവ പരീക്ഷകൾ 2024 ഏപ്രിൽ 29, 30, മെയ് 02 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.