University News
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ/ സെ​ന്‍റ​റു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം
ക​ണ്ണൂ​ർ: 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു പ്പു​ക​ളി​ൽ/ സെ​ന്‍റ​റു​ക​ളി​ൽ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​നു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​രു​പ​ത്തി​യെ​ട്ടോ​ളം പ​ഠ​ന വ​കു​പ്പു​ക​ളി​ലാ​യി പു​തു​ത​ല​മു​റ കോ​ഴ്‌​സു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല്പ​തി​ല​ധി​കം പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മു​ൻ സെ​മ​സ്റ്റ​ർ/ വ​ർ​ഷ പ​രീ​ക്ഷ​ക​ളെ​ല്ലാം വി​ജ​യി​ച്ച​വ​രും എ​ന്നാ​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ/ വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ച്ച യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ പ്രോ​സ്പെ​ക്ട​സി​ൽ ല​ഭ്യ​മാ​ണ്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​സ് സി/ ​എ​സ്ടി/ പി​ഡ​ബ്ല്യൂ​ബി​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 200 രൂ​പ​യും മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 500 രൂ​പ​യു​മാ​ണ്. ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് എ​സ് സി/ ​എ​സ്ടി/ പി ​ഡ​ബ്ല്യൂ ബി​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ വീ​ത​വും, മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 200 രൂ​പ വീ​ത​വു​മാ​ണ്. എ​സ്ബി​ഐ ഇ ​പേ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ച​ലാ​ൻ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും ഓ​ൺ​ലൈ​ൻ പേ​യ്‌​മെ​ന്‍റി​ന്‍റെ പ്രി​ന്‍റ് ഔ​ട്ടും സൂ​ക്ഷി ക്കേ​ണ്ട​തും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്.

പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​ബി​എ പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​നം കെ ​മാ​റ്റ്/ സി ​മാ​റ്റ്/ കാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ സ്കോ​റി​ന്‍റേ​യും, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ സ്കോ​റി​ന്‍റേ​യും അ​ടി​സ്ഥാ​ന​ത്തി ലാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ക​ണ്ണൂ​ർ, ത​ല​ശേ​രി, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.
വെ​യ്റ്റേ​ജ്/ സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പ്ര​സ്തു​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും മേ​ല്പ​റ​ഞ്ഞ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല. പ്രോ​സ്പെ​ക്ട​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ൾ​ക്ക് 7356948230, 04972715284, 04972715261 എ​ന്നീ ന​മ്പ​റു​ക​ളി​ലും [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ തീ​ർ​ഥ കാ​മ്പ​സി​ലെ സം​ഗീ​ത വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സം​ഗീ​ത​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും, നെ​റ്റു​മാ​ണ് യോ​ഗ്യ​ത. താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ സ​ഹി​തം 2024 മാ​ർ​ച്ച് 22 ന​കം [email protected] എ​ന്ന ഇ​മെ​യി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 9895232334.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

ക​ണ്ണൂ​ർ: ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ൾ​ക്ക് തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്രം ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, പ്ര​സ്തു​ത പ​രീ​ക്ഷ​ക​ൾ​ക്ക് വി​ള​യ​ങ്കോ​ട്, വാ​ദി ഹു​ദാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ൻ സ്ഡ് ​സ്റ്റ​ഡീ​സി​ൽ (വി​റാ​സ്) ഹാ​ജ​രാ​വേ​ണ്ട​താ​ണ്. പ​രീ​ക്ഷ​ക​ൾ, വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9 .30 നും ​മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ 10 മ​ണി​ക്കും ആ​രം​ഭി​ക്കും

പ​രീ​ക്ഷാ ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ൻ​റ​റി മേ​ഴ്‌​സി ചാ​ൻ​സ് (2007 2014 അ​ഡ്മി​ഷ​ൻ, പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ), ഏ​പ്രി​ൽ 2023 പ​രീ​ക്ഷാ ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. പു​ന​പ​രി ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ.

ടൈം ​ടേ​ബി​ൾ

ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2014 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ്റി/ മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രീ​ക്ഷ​ക​ൾ, വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9 .30 നും ​മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ 10 നും ​ആ​രം​ഭി​ക്കും.