University News
അസിസ്റ്റന്റ് പ്രഫസര്‍; കരാര്‍ നിയമനം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ സ്‌കൂള്‍ സെന്ററുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍ പ്രഫസര്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍(ഐഐആര്‍ബിഎസ്) ബയോളജി(എസ്‌ഐയുസി നാടാര്‍), മാത്തമാറ്റിക്‌സ് (ഒബിസി) വിഷയങ്ങളിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍(ഐഎംപിഎസ്എസ്) ഇക്കണോമിക്‌സ്(ധീവര), മലയാളം(പിഎച്ച്ഒ) എന്നി വിഷയങ്ങളിലും ഒരു ഒഴിവു വീതതമാണുള്ളത്.

സംവരണ വിഭാഗത്തില്‍ പെട്ടവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളില്‍ പെട്ടവരെയോ ജനറല്‍ വിഭാഗക്കാരെയോ പരിഗണിക്കും. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം വിജ്ഞാപന തീയതി മുതല്‍ 10 ദിവസത്തിനകം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടെക്നിക്കല്‍ അസിസ്റ്റന്റ്; കരാര്‍ നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യുക്കേഷനില്‍(സിഡിഒഇ) ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കല്‍ അസിസ്റ്റന്റ്(ഓഡിയോവീഡിയോ എഡിറ്റിംഗ്) തസ്തികയില്‍ ഇ/ബി/ടി വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം സേവനം വരെ ദീര്‍ഘിപ്പിക്കാം.

ബിഎ മള്‍ട്ടിമീഡിയ അല്ലെങ്കില്‍ തത്തുല്യ വിഷയത്തില്‍ ബിരുദം, എഡിറ്റിംഗ്/സിനിമറ്റോഗ്രാഫിയില്‍ ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അഡോബ് പ്രീമിയര്‍ പ്രോ, ഫൈനല്‍ കട്ട് പ്രോ എന്നീ വീഡിയോ എഡിറ്റിംഗ് ടൂളുകളില്‍ വൈദഗ്ദ്യവും വീഡിയോ എഡിറ്റിംഗ്, റിക്കാഡിംഗ് ജോലികളില്‍ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഇല്ലസ്ട്രേറ്റര്‍, ഫോട്ടോഷോപ്പ് സിഎസ് 5, മ്യൂസ്, ആഫ്റ്റര്‍ ഇഫക്ട്സ്, സ്പാര്‍ക്ക് എന്നിവയില്‍ അറിവ് അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കില്‍ 25000 രൂപ. പ്രായപരിധി 2023 നവംബര്‍ ഒന്നിന് 35 കവിയരുത്(അര്‍ഹ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും).

വിജ്ഞാപനത്തോടൊ്പമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇമെയിലില്‍ വിജ്ഞാപന തീയതി മുതല്‍ ഏഴു ദിവസത്തിനകം ലഭിക്കത്തക്ക വിധം അയക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളില്‍ ഏപ്രില്‍ 15ന് തുടങ്ങുന്ന മുന്നാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി(2022 അഡ്മിഷന്‍ റഗുലര്‍, 2018 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി(2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 22 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 26 വരെ ഫൈനോടു കൂടിയും ഏപ്രില്‍ മൂന്നു വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകള്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ക്ക് 22 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 25 വരെ ഫൈനോടു കൂടിയും 27 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സമ്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകള്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എല്‍എല്‍എം(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 21 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 22 വരെ ഫൈനോടു കൂടിയും 25 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകള്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം(ബ്രാഞ്ച് 1കൊമേഴ്സ്യല്‍ ലോ, ബ്രാഞ്ച് 2ക്രിമിനല്‍ ലോ)(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി), പരീക്ഷകള്‍ക്ക് 21 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 22 വരെ ഫൈനോടു കൂടിയും 25 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം(2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് 21 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 22 വരെ ഫൈനോടു കൂടിയും 25 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി(ഓണേഴ്സ് 2020 അഡ്മിഷന്‍ റഗുലര്‍, 2018,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി(ഓണേഴ്സ് 20152017 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 30 വരെ 2018 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലും 2018 അഡ്മിഷന് മുന്‍പുള്ളവര്‍ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ടും സമര്‍പ്പിക്കണം.

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി(2015, 20122014 അഡ്മിഷനുകള്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 30 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒ്നും രണ്ടും സെമസ്റ്റര്‍ എംഎ മലയാളം(പ്രൈവറ്റ് പഠനം)(201618 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 201415 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 30 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒന്നും രണ്ടും സെമസ്റ്ററുകള്‍ ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍(സിബിസിഎസ്എസ് 20152016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മാര്‍ച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 30 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.